ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ചുള്ള അഡ്വക്കറ്റ് ജനറലിന്റെ വാദങ്ങള്‍ അംഗീകരിക്കുന്ന പ്രസ്താവനയുമായി മുല്ലപ്പെരിയാറിലെ സര്‍ക്കാര്‍ വിദഗ്ധനും. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാമിന് വെള്ളം താങ്ങാനാകുമെന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാര്‍ എം. കെ. പരമേശ്വരന്‍ നായര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ നിലയില്‍ മുല്ലപ്പെരിയാറിലെ വെളളം ഇടുക്കി അണക്കെട്ടിന് ഉള്‍ക്കൊളളാനാവുമെന്നാണ് എം. കെ. പരമേശ്വരന്‍ നായര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുടെയും അഭിപ്രായം ഇതുതന്നെയായിരുന്നു. എ. ജിയുടെ നിലപാട് സര്‍ക്കാര്‍ വിദഗ്ധനും ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.

പുതിയ ഡാമിനു വേണ്ടിയുള്ള കേരളത്തിന്റെ വാദങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഇന്ന് 135.9 അടിയായി. ഇന്നലെ ജലനിരപ്പ് 136 അടിയായിരുന്നു.

Malayalam News
Kerala News in English