തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കേന്ദ്രസര്‍ക്കാര്‍ നോമികളുടെ നടപടികള്‍ കേരളത്തിന് ഏറെ ആശങ്കയുളവാക്കുന്നുവെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍.

ഈമാസം നടക്കാനിരി്ക്കുന്ന ഉന്നതാധികാര സമിതിയുടെ സിറ്റിംഗിന് മുമ്പായി കേരളത്തിന്റെ ആശങ്ക സമിതിയെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് കേന്ദ്രജലകമ്മീഷന്റെ കണ്ടെത്തലുകള്‍ വസ്തുതാവിരുദ്ധവും വളച്ചൊടിച്ചതുമാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

അണക്കെട്ടിന്റെ സാങ്കേതികവിഷയങ്ങള്‍ ഉന്നതാധികാര സമിതിയെ അറിയിക്കാനായിട്ടാണ് എംപവേര്‍ഡ് കമ്മറ്റിയെ നിയമിച്ചത്. എന്നാല്‍ കമ്മറ്റിയില്‍ കേന്ദ്രജലകമ്മീഷനെ ഉള്‍്‌പ്പെടുത്തിയത് കേരള്തിന്റെ താല്‍പ്പര്യങ്ങളെ ഹനിച്ചേക്കുമെന്നാണ് ആശങ്കപ്പെടുന്നത്.