മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംയമനത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരുന്ന തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ അക്രമാസക്തരാകാന്‍ തുടങ്ങിയതോടെ ഇത് ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങലുടെ ജീവിതത്തെ ബാധിക്കാന്‍ പോകുകയാണ്. റോഡുകള്‍ ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികളിലേക്ക് കാര്യങ്ങള്‍ നീങ്ങിയ ഈ സാഹചര്യം ആദ്യം ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നത് പച്ചക്കറി വിപണിയെയാണ്.

Subscribe Us:

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തിലേക്ക് ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ തമിഴ്‌നാട്ടില്‍ പച്ചക്കറിവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പച്ചക്കറികള്‍ വെറുതെ കെട്ടിക്കിടന്നു നശിച്ചാലും കേരളത്തിലേക്ക് അയക്കില്ല എന്നാണ് ചില തമിഴ് സംഘടനകളുടെ വാശി.

മുല്ലപ്പെരിയാറിനെ ചൊല്ലി തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍, അണക്കെട്ടില്‍ നിന്നും വെള്ളമുപയോഗിച്ച് കൃഷി ചെയ്യുന്ന സാധാരണ തമിഴ്കര്‍ഷകരെയാണ് ദുരിതത്തിലാക്കിയത്. ആഭ്യന്തര മാര്‍ക്കറ്റിലെ വിലയിടിവ് അവിടുത്തെ കര്‍ഷകനെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

പ്രശ്‌നം ഇത്രമേല്‍ വഷളാക്കിയത് ഇതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച രാഷ്ട്രീയക്കാരാണ്.

Malayalam News
Kerala News in English