ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി. മുല്ലപ്പെരിയാര്‍ സമരത്തിന്റെ പേരില്‍ അക്രമം നടത്തുകയാണ്. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ ഷട്ടറുകള്‍ സമരക്കാര്‍ എടുത്തുകൊണ്ടുപോയ കാര്യവും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം അനാവശ്യമായി പരിഭ്രാന്തി പരത്തുകയാണ്. മുല്ലപ്പെരിയാറിന് യാതൊരുവിധ സുരക്ഷാഭീഷണിയുമില്ല. ഡാമിന്റെ പേരില്‍ സമരം നടത്തുന്നവര്‍ ഡാം കൈയ്യേറുകയാണ്. അതിനാല്‍ ഡാമിന്റെ സുരക്ഷക്കായി സി.ഐ.എസ്.എഫിനെ നിയോഗിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിലെ മനുഷ്യനിര്‍മ്മിത ദുരന്തം ഒഴിവാക്കാന്‍ കേന്ദ്രം അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe Us:

ഡാമിന്റെ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് കേരളത്തിന്റെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത് കത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്.
Malayalam News

Kerala News in English