Administrator
Administrator
മുല്ലപ്പെരിയാര്‍ : തമിഴ്‌നാടിന്റെ അടിയന്തരഹര്‍ജി സുപ്രീം കോടതിയില്‍
Administrator
Thursday 8th October 2009 7:49am

mullaperiyar-rwന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് സര്‍വ്വേ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ തമിഴ്‌നാട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. ഇന്നെല 4.30നാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ഇന്ന് കോടതിയില്‍ ആവശ്യപ്പെടാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം.മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിഗണിച്ചു കൊണ്ടിരിക്കേ പുതിയ ഡാമിന് സര്‍വ്വേ അനുമതി നല്‍കിയ കേന്ദ്രനടപടി തെറ്റാണന്നും അനുമതി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

കേരളം കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍വ്വേ അനുമതി നേടിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സുപ്രിം കോടതിയുടെ മുന്നില്‍ പരിഗണനക്കിരിക്കുന്ന കേസാണ് മുല്ലപ്പെരിയാര്‍ എന്ന് സര്‍വ്വേ അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ കേരളം കാണിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് പ്രധാനമായും ഹര്‍ജിയില്‍ ആരോപിക്കുന്നത്.

വനം പരിസ്ഥിതി വകുപ്പിന്റെ ഭാഗമായ പരിസ്ഥിതി സമിതിയാണ് സര്‍വ്വേക്ക് അനുമതി നല്‍കിയത്. പെരിയാര്‍ കടുവാസങ്കേതത്തിനടുത്ത് യാതൊരുവിധ സര്‍വ്വേയും നടത്തരുതെന്നും തമിഴ്‌നാട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി പരിഗണി്ക്കാനിരിയ്ക്കുന്ന കേസും ഇപ്പോള്‍ നല്‍കിയ പരിസ്ഥിതി സര്‍വേ അനുമതിയും രണ്ടു വിഷയങ്ങളാണെന്നാണ് ് കേരളം വാദിക്കുക. സര്‍വ്വേ നടത്താന്‍ മാത്രമാണ് കേന്ദ്രാനുമതി ലഭിച്ചതെന്നും തമിഴ്‌നാടിനെ ബാധിക്കുന്ന ഒരു വിഷയവും ഇതിലില്ലെന്നും കേരളം ചൂണ്ടിക്കാട്ടും.

Advertisement