ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് നല്‍കിയ ഹരജി എപ്പോള്‍ പരിഗണിക്കണമെന്ന് ഭരണഘടാ ബെഞ്ച് തീരുമാനിക്കും. ഭരണഘടാ ബെഞ്ചിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ചചെയ്തു തീയ്യതി അറിയിക്കുമെന്ന് കേസ് പരിഗണിച്ച ഭരണഘടനാ ബഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഡി.കെ ജയിന്‍ അറിയിച്ചു. തമിഴ്‌നാട് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ഹരജിയില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് തമിഴ്‌നാട് ഇന്നു സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.

Subscribe Us:

കേസ് നടത്തിപ്പില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് തമിഴ്‌നാടിന്റെ അഭിഭാഷകനായ കെ പരാശരന്‍ ഇതിനിടയില്‍ വ്യക്തമാക്കി.