കൊച്ചി: കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി ലോട്ടറിക്കേസില്‍ ഹാജരായത് തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ കേസില്‍ മാര്‍ട്ടിനുവേണ്ടി ഹാജരാവുന്നതിനു മുമ്പ് കേരളകോണ്‍ഗ്രസിന്റെ വികാരംകൂടി കണക്കിലെടുക്കണമായിരുന്നുവെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

കേരളത്തിലെ കോണ്‍ഗ്രസുകാരെപ്പോലെയല്ല, സിംഗ്‌വിയെപ്പോലുള്ളവര്‍. ദേശീയതലത്തിലെ അരാഷ്ട്രീയസംഘത്തിലെ ഭാഗമാണ ഇവരെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ അവബോധമുള്ളവരാണെന്നും അവര്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കുമെന്നും മുല്ലപ്പള്ളി പ്രതീക്ഷ പ്രകടിപ്പിച്ചു.