കൊച്ചി: ടോമിന്‍ ജെ തച്ചങ്കരിക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്ന് മുല്ലപ്പളളി പറഞ്ഞു.

രാജീവ് ഗാന്ധിക്കെതിരായ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ ഏതു സാഹചര്യത്തിലാണ് എന്ന്് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടിയുടെ അനൈക്യത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.