തലശ്ശേരി: കണ്ണൂര്‍ ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന ആഭ്യന്ത്ര മന്ത്രി കൊടിയേരി ബാലകൃഷ്ണനും തമ്മില്‍ വാക്‌പോരാട്ടം. തദ്ദേശതിരഞ്ഞെടുപ്പില്‍ നിര്‍ഭയമായി വോട്ടുചെയ്യാനുള്ള സാഹചര്യമില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ അഭിപ്രായപ്രകടനം. കേന്ദ്രസേന വേണ്ടെന്ന കൊടിയേരിയുടെ പ്രസ്താവന സംശയമുണര്‍ത്തുന്നതാണെന്നും കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി ആരോപിച്ചിരുന്നു.

എന്നാല്‍ സ്ഥാനത്തിനു ചേര്‍ന്ന തരത്തിലുള്ള പ്രസ്താവനയല്ല മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് കോടിയേരി പറഞ്ഞു. കേന്ദ്ര ആഭ്യന്ത്രസഹമന്ത്രി കെ പി സി സി വൈസ്പ്രസിഡന്റായി തരംതാഴരുത്. ഇത്തരം പ്രസ്താവനകള്‍ക്ക് ഒരുദിനത്തിന്റെ ആയുസ് മാത്രമേയുള്ളൂവെന്നും കൊടിയേരി വ്യക്തമാക്കി.

Subscribe Us: