Administrator
Administrator
5 കോടി നഷ്ടപരിഹാരം നല്‍കാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന് നിര്‍ദേശം
Administrator
Wednesday 4th May 2011 3:35pm

endosulfanതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന് നിര്‍ദേശം. കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനാണ് നിര്‍ദേശം നല്‍കിയത്.

തിരുവനന്തപുരത്ത് മുല്ലക്കര രത്‌നാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചത്. അതിന്റെ ലാഭം കൊയ്തതും അവര്‍ തന്നെയാണ്. അതിനാല്‍ പ്രദേശ വാസികള്‍ക്കുണ്ടായ ദുരന്തരത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആദ്യ ഗഡുവായി അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ആദ്യ ഗഡു നല്‍കിയ ശേഷമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഈ തുക നല്‍കാനാണ് നിര്‍ദേശം.

Advertisement