Administrator
Administrator
കുട്ടനാട് കൃഷിനാശം: 9,000 ഹെക്ടറിലെ നെല്ല് സംരക്ഷിക്കുമെന്ന് കൃഷിമന്ത്രി
Administrator
Saturday 23rd April 2011 12:44pm

mullakkara-ratnakaranആലപ്പുഴ: കുട്ടനാട്ടില്‍ ഇന്നും നാളെയുമായി കൊയ്ത്തുയന്ത്രങ്ങള്‍ എത്തിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍. കൊയ്ത്തു നടക്കുന്ന 9,000 ഹെക്ടറിലെ നെല്ല് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം മുപ്പതിനകം നെല്ല് കൊയ്യും. കൊയ്ത്തിനെ തൊഴിലുറപ്പുപദ്ധതിയുമായി ബന്ധിപ്പിക്കണമെങ്കില്‍ കൃഷിനാശം ദേശീയ കാര്‍ഷിക ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുമ്പോള്‍ കര്‍ഷകനുണ്ടാകുന്ന നഷ്ടം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. എല്ലാ നിലവാരത്തിലുള്ള നെല്ലിനും അടിസ്ഥാനവിലയായ 14രൂപ ലഭ്യമാക്കാന്‍ സൗകര്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് കൃഷിനാശം വിലയിരുത്താന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്റെ നേതൃത്വതത്തില്‍ ആലപ്പുഴ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ആലപ്പുഴ കലക്ട്രേറ്റിലാണ് യോഗം നടന്നത്. ആലപ്പുഴ കോട്ടയം പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Advertisement