മധുരൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രി കരുണാനിധി പരാജയപ്പെട്ടുവെന്ന് എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി ജയലളിത. കേരളത്തില്‍ കരുണാനിധിക്കുള്ള ചില ബിസിനസ് താല്‍പ്പര്യങ്ങളാണ് ശക്തമായ നീക്കങ്ങള്‍ എടുക്കുന്നതില്‍ നിന്നും അദ്ദേഹത്തെ തടയുന്നതെന്നും ജയലളിത ആരോപിച്ചു.

മധുരൈയില്‍ നടന്ന മുല്ലപ്പെരിയാര്‍ റാലിയില്‍ പങ്കെടുക്കവേയാണ് ജയലളിത കരുണാനിധിക്കെതിരേ ആഞ്ഞടിച്ചത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ തടയാന്‍ കരുണാനിധിക്ക് കഴിഞ്ഞില്ല. പവര്‍കട്ടും വിലക്കയറ്റവും കൊണ്ട് തമിഴ്ജനത പൊറുതിമുട്ടുകയാണെന്നും രണ്ടുമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ അവര്‍ ആരോപിച്ചു.

വിവധ കോണുകളില്‍ നിന്നും വധഭീഷണി ലഭിച്ചെങ്കിലും അതെല്ലാം അവഗണിച്ചാണ് ജയലളിത മധുരൈയില്‍ റാലിയില്‍ പങ്കെടുത്തത്. റാലി കണക്കിലടുത്ത് ശക്തമായ സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.