അയോധ്യകേസിലെ വിധി ഇന്ത്യയിലെ മുസ്ലിംകളെ വഞ്ചിക്കുന്നതാണെന്ന് സമാജ് വാദിപാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ്. അയോധ്യവിധി വന്ന ഉടനേ മുലായംനടത്തിയ പ്രസ്താവന വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു.

Subscribe Us:

‘അയോധ്യാവിധി തീര്‍ത്തും നിരാശാജനകമാണ്. തെളിവുകളും വിശ്വാസങ്ങളും പരിഗണിക്കാതെയുള്ളതാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. രാജ്യത്തിന്റെ മതേതരസ്വഭാവത്തിന് ചേര്‍ന്നവിധിയല്ല ഇത്’

‘ രാജ്യത്തെ നീതിന്യായ വ്യവസ്ഥ മുസ്ലിംകളോട് വഞ്ചനയാണ് കാണിച്ചത്. മുസ്ലിം സമുദായത്തില്‍ കടുത്ത നിരാശ സമ്മാനിക്കാനേ അയോധ്യാ വിധി ഉപകരിക്കൂ’