ലഖ്‌നൗ: സമാജ് വാദിപാര്‍ട്ടി നേതാവ് മുലായംസിങിന്റെ മകനും പാര്‍ട്ടി ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റുമായ അഖിലേഷ് യാദവ് അറസ്റ്റില്‍. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ഭരണത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് അറസ്റ്റ്.

മൂന്നുദിവസമായി സമാജ് വാദി പാര്‍ട്ടി ബി.എസ്.പി സര്‍ക്കാറിനെതിരേ പ്രക്ഷോഭം നടത്തുന്നുണ്ട്. നേരത്തേ അഖിലേഷിനേയും മുലായംസിങ് യാദവിനേയും പോലീസ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിനിടെ സംസ്ഥാനത്ത് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ ബി.എസ്.പി അനുവദിക്കുന്നില്ലെന്ന് എസ്.പി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ആരോപിച്ചു. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്.പി അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി ബഹളംവെച്ചു.