ലഖ്‌നൗ: അയോധ്യവിധി രാജ്യത്തെ മുസ്ലിം വികാരത്തിന് എതിരാണെന്ന് സമാജ് വാദിപാര്‍ട്ടി നേതാവ് മുലായംസിംങ് യാദവ്. വിധിയിലൂടെ മുസ്ലിംകള്‍ ചതിക്കപ്പെട്ടുവെന്നും യാദവ് ആരോപിച്ചു. വിധിയെത്തുടര്‍ന്ന് രാജ്യത്തെങ്ങും കനത്ത ജാഗ്രത പുലര്‍ത്തുമ്പോഴാണ് അഭിപ്രായപ്രകടനവുമായി മുലായം രംഗത്തെത്തിയത്.

‘വിധിയില്‍ താന്‍ അതൃപ്തനാണ്. എല്ലാ തെളിവുകള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരായാണ് അയോധ്യാകേസില്‍ വിധി വന്നത്. വിധിയിലൂടെ രാജ്യത്തെ മുസ്ലിംകള്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്’ – മുലായം പറഞ്ഞു. അതിനിടെ സംസ്ഥാനത്ത് മതസ്പര്‍ധസൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി മായാവതി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടേയും വികാരങ്ങള്‍ കണക്കിലെടുത്തുള്ള വിധിയാണ് അലഹബാദ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ആഭ്യന്ത്ര മന്ത്രി പി ചിദംബരം വ്യക്തമാക്കി.