എഡിറ്റര്‍
എഡിറ്റര്‍
ഒരു വര്‍ഷത്തിനുള്ളില്‍ യു.പിയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് മുലായം
എഡിറ്റര്‍
Monday 27th January 2014 5:50pm

mulayam1

ലക്‌നോ: ഒരു വര്‍ഷത്തിനകം ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും ദിവസം മുഴുവന്‍ വൈദ്യുതി ലഭ്യമാക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.

3 തവണ സംസ്ഥാനം ഭരിച്ച ബി.ജെ.പിക്ക് ഉത്തര്‍പ്രദേശിലെ എല്ലായിടത്തും വൈദ്യുതി ലഭ്യമാക്കാന്‍ സാധിച്ചിരുന്നില്ലെന്നും മുലായം കുറ്റപ്പെടുത്തി.

3 തവണ സംസ്ഥാനത്തിന്റെ ഭരണം കിട്ടിയിട്ടും ബി.ജെ.പി സര്‍ക്കാരിന് ഇത്തരമൊരു കാര്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ ബി.ജെ.പിയും ബി.എസ്.പിയും സമാനമായ രീതിയില്‍ കുറ്റം ചെയ്തവരാണെന്നും മുലായം കുറ്റപ്പെടുത്തി.

തന്റെ സംസ്ഥാനത്ത് വന്‍വളര്‍ച്ചയാണ് ഉണ്ടായതെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി ഉച്ചത്തില്‍ പ്രസംഗിക്കുന്നത് കേട്ടു.

എന്നാല്‍ അത് വെറും തരം താഴ്ന്ന രാഷ്ട്രീയ പ്രയോഗം മാത്രമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള ഒരു യോഗ്യതയും മോഡിക്കില്ലെന്നും മുലായം കുറ്റപ്പെടുത്തി.

എന്നാല്‍ മുലായം സിങ്ങും അഖിലേഷ് യാദവും തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് മോഡി പറഞ്ഞു. തനിക്ക് യു.പിയെ ഗുജറാത്ത് ആക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

അത് നൂറ് ശതമാനം ശരിയാണ്. ഗുജറാത്ത് എന്നാല്‍ 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്ന സംസ്ഥാനമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 10 ശതമാനം കാര്‍ഷിക വളര്‍ച്ച ഉണ്ടാക്കിയ സംസ്ഥാനമാണ്.

അല്ലാതെ 2 രണ്ടോ മൂന്നോ ശതമാനമല്ല അവിടുത്തെ കാര്‍ഷിക വളര്‍ച്ച. മുലായത്തിന് ഒരിക്കലും യു.പിയെ ഗുജറാത്ത് ആക്കാന്‍ കഴിയില്ല.

ഗുജറാത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി സമാധാനപരമായാണ് കഴിയുന്നത്. അതൊരിക്കലും യു.പിയിലെ പോലെയല്ലെന്നും മോഡി പറഞ്ഞു.

Advertisement