ന്യൂദല്‍ഹി: വോട്ടിന് കോഴ വിവാദത്തില്‍ പോലീസ് ചോദ്യം ചെയ്ത അമര്‍ സിംഗിന് പിന്തുണയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് രംഗത്തെത്തി. അമര്‍സിംഗിനെ ചോദ്യം ചെയ്തത് നീതീകരിക്കാനാകില്ലെന്ന് മുലായം പറഞ്ഞു.

അമര്‍ സിംഗിനെ കുടുക്കാനുള്ള ഗൂഢാലോചനയാണിതെന്നും 2008 ലെ വിശ്വാസവോട്ടെടുപ്പില്‍ യു.പി.എയ്ക്ക് വോട്ട് ചെയ്യാനുള്ള സമാജ്‌വാദി പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി മാത്രമേ അമര്‍ സിംഗ് കോണ്‍ഗ്രസിനെ സഹായിച്ചിട്ടുള്ളുവെന്നും മുലായം പറഞ്ഞു. ബി.ജെ.പി എം.പിമാര്‍ക്ക് കോഴ നല്‍കിയ സംഭവത്തില്‍ അമര്‍ സിംഗിന് പങ്കില്ലെന്നും മുലായം വ്യക്തമാക്കി.

Subscribe Us:

എന്നാല്‍ അമര്‍ സിംഗിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുലായത്തിന്റെ മറുപടി.