എഡിറ്റര്‍
എഡിറ്റര്‍
പാര്‍ലിമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്
എഡിറ്റര്‍
Sunday 17th November 2013 7:47pm

mulayam

ഉത്തര്‍പ്രദേശ്: പാര്‍ലിമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലെ എം.പിമാരെ ഹിന്ദിയില്‍ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും മുലായം പറഞ്ഞു.

ഹിന്ദിയുടെ അഭിവൃദ്ധിക്കായി ജനങ്ങളെ പരിപോഷിപ്പിക്കുന്ന ഏട്ടവാഹ് ഹിന്ദി സേവ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തെ നേതാക്കന്‍മാര്‍ക്ക് ഇരട്ട മുഖമാണുള്ളത്. അവര്‍ ഹിന്ദിയില്‍ വോട്ടഭ്യര്‍ത്ഥിക്കുകയും ഇംഗ്ലീഷില്‍ പാര്‍ലിമെന്റില്‍ സംസാരിക്കുകയും ചെയ്യുന്നു.അത് നിര്‍ത്തലാക്കണം.’- അദ്ദേഹം പറഞ്ഞു.

അതേ സമയം താന്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് എതിരല്ലെന്നും മുലായം പറഞ്ഞു.

വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് വരുന്ന ജനങ്ങള്‍ തങ്ങളുടെ പ്രാദേശിക ഭാഷയ്ക്ക് പുറമേ രാഷ്ട്രഭാഷയായ ഹിന്ദിയെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ചടങ്ങില്‍ ആവശ്യപ്പെട്ടു.

Advertisement