ഗാസിയാബാദ്: സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിങ് യാദവിനെയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് എം പിയുമായ മുഹമ്മദ് അസഹറുദ്ദീനെയും യു പി പോലീസ് തടഞ്ഞു. മൊറാദാബാദിലെ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെയാണ് പോലീസ് ഇടപെടല്‍.

യാദവിനെ ഗാസിയാബാദ് പോലീസാണ് അറസ്റ്റ് ചെയ്തത്. അനുയായികളോടൊത്ത് നിയമവിരുദ്ധമായി നിരോധിതമേഖലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് യാദവിനെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. അതേസമയം തന്നെ അനാവശ്യമായി പോലിസ് തടയുകയായിരുന്നെന്നും മായാവതി ഗവണ്‍മെന്റ് അധികാരമുപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും മുലായം സിങ് യാദവ് പറഞ്ഞു.

Subscribe Us:

ഗ്രാമവാസികളായ സ്ത്രീകള്‍ക്ക് നേരെ പോലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് വ്യാഴാഴ്ചയാണ് നാട്ടുകാര്‍ വ്യാപക അക്രമം അഴിച്ച് വിട്ടത്. കുപിതരായ നാട്ടുകാര്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനെ പ്രാകൃത ആയുധങ്ങളുപയോഗിച്ച് മാരകമായി മുറിവേല്‍പ്പിച്ചിരുന്നു