ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിനേയും മകന്‍ അഖിലേഷിനേയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു. ബി.എസ്.പി നേതാവും സംസ്ഥാനമുഖ്യമന്ത്രിയുമായ മായാവതിയാണ് ഇതിന് പിന്നിലെന്നും പാര്‍ട്ടി ആരോപിച്ചിട്ടുണ്ട്.

ബി.എസ്.പി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരേ മൂന്നുദിന പ്രതിഷേധം സംഘടിപ്പിക്കാന്‍ സ്മാജ് വാദിപാര്‍ട്ടി നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന് തടയിടുന്നതിനായാണ് മുലായത്തെയും മകനേയും തടഞ്ഞുവച്ചിരിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.

എന്നാല്‍ രണ്ടുപേരും വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത ജില്ലാ ഭരണകൂടം നിഷേധിച്ചു. അതിനിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി സമാജ് വാദി പാര്‍ട്ടിയുടെ ഓഫീസിലും മുലായംസിഗിന്റേയും വസതിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.