ലഖ്‌നോ: കല്യാണ്‍സിങുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് മുലായം സിങ് യാദവ് ക്ഷമാപണം നടത്തി. ബാബറിമസ്ജിദ് പ്രശനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാളുമായി കൈകോര്‍ത്തതിനാണ് മുലായം മുസ്‌ലിങ്ങളോട് ക്ഷമ ചോദിച്ചത്.
മനസ്സിലാക്കിയ തെറ്റ് ഇനിയും ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടങ്ങള്‍ നിറഞ്ഞ തുറന്ന പുസ്തകമാണ് തന്റെ ജീവിതമെന്നും മുലയാം പറഞ്ഞു.