ആഗ്ര: മുലായം സിംഗ് യാദവിനെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തു. പാര്‍ട്ടി അംഗങ്ങളെയും ദേശീയ തലത്തിലെ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടതിന്റെയും ചുമതലയും മുലായം സിംഗ് യാദവിനാണ്.

ഇത് എട്ടാംതവണയാണ് മുലായം സിംഗ് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ദേശീയതലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കുമെന്ന് മുലായം പറഞ്ഞു.

നിലവിലെ രാഷ്ട്രീയസ്ഥിതിയില്‍ ജനങ്ങള്‍ ഏറെ അസ്വസ്ഥരാണെന്നും ഈയവസ്ഥയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാക്കാനായി പ്രവര്‍ത്തിക്കുമെന്നും മുലായം വ്യക്തമാക്കി.