ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി മുലായം സിങ് കരുതല്‍ തടങ്കലില്‍. ലക്‌നൗവില്‍ വിലക്കയറ്റത്തിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അറസ്റ്റ്.

പ്രക്ഷോഭത്തിനിടെ ഹസ്രത്ജാന്‍ ജംഗ്ഷനില്‍ സമാജ് വാദി പ്രവര്‍ത്തകര്‍ പോലീസിനെതിരെ കല്ലെറിഞ്ഞു. പോലീസ് ബാരിക്കേഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടെ ലാത്തിചാര്‍ജുമുണ്ടായി.

എസ് പിയുടെ പ്രതിഷേധ പരിപാടികളെ തുടര്‍ന്ന് രാവിലെ മുതല്‍ ലക്‌നൗ ശക്തമായ പോലീസ് ബന്തവസിലാണ്. പ്രതിഷേധപ്രകടനത്തിന് മായാവതി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.