എഡിറ്റര്‍
എഡിറ്റര്‍
മുഖ്യധാരാ മാസിക പ്രകാശനവും സെമിനാറും
എഡിറ്റര്‍
Tuesday 5th November 2013 2:10pm

masika

കോഴിക്കോട്: മുഖ്യധാര മാസികയുടെ പ്രകാശനവും ദേശീയ സെമിനാറും നവംബര്‍ 7 ന് കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ നടക്കും.

സംഘപരിവാര്‍ തുടര്‍ച്ചയായി നടത്തിവരുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണവും ഭരണഘടന ഉറപ്പുനല്‍കുന്ന മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പ് നല്‍കുന്നതിലെ കേന്ദ്രസര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയും മുസ്‌ലീങ്ങളുള്‍പ്പെടെയുള്ള മതസമൂഹങ്ങളില്‍ അരക്ഷിത ബോധവും ആശങ്കയും പടര്‍ത്തുന്നു.

ഈ സാഹചര്യം മുതലെടുത്ത് ന്യൂനപക്ഷ സമുദായങ്ങളെ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് നയിക്കാനുള്ള സംഘടിതമായ ശ്രമങ്ങളും നടക്കുന്നു.

ഈയൊരു സാഹചര്യമാണ് മതന്യൂനപക്ഷങ്ങളെ മതനിരപേക്ഷ നിലപാടില്‍ ഉറപ്പിച്ചു നിര്‍ത്തികൊണ്ട് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം ഉണ്ടാക്കാമെന്ന അന്വേഷണങ്ങളെ പ്രസക്തമാക്കുന്നത്.

കാലഘട്ടം ആവശ്യപ്പെടുന്ന ഇത്തരമൊരു ധൈഷണിക ദൗത്യമാണ് മുഖ്യധാരാ മാസിക ഏറ്റെടുക്കുന്നത്.

ആഗോളവത്ക്കരണവും സാംസ്‌ക്കാരി ദേശീയതയും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിട്ടുകൊണ്ട് ന്യൂനപക്ഷ സമൂഹങ്ങളുടെ സാംസ്‌ക്കാരിക സത്യവും അവകാശങ്ങളും സംരക്ഷിക്കാനുള്ള ജനാധിപത്യ യത്‌നങ്ങളെ ശക്തിപ്പെടുത്തുകയാണ് മാസികയുടെ ലക്ഷ്യം.

Advertisement