Categories

മുക്താര്‍ മായി കൂട്ടബലാല്‍ത്സംഗക്കേസ്: അഞ്ച് പേരെ വെറുതെ വിട്ടു

mukthar maiഇസ്ലാമാബാദ്: മുക്താര്‍ മായി കൂട്ടബലാല്‍ത്സംഗക്കേസില്‍ ആരോപണവിധേയരായ ആറ് പേരില്‍ അഞ്ച് പേരെ വെറുവിട്ട നടപടി പാക്കിസ്ഥാന്‍ സുപ്രീംകോടതി ശരിവച്ചു. ഇവരെ വെറുതെ വിടുന്നതായുള്ള ലാഹോര്‍ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവച്ചത്.

ഇവര്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാഹോല്‍ ഹൈക്കോടതി ഇവരെ വെറുതെവിട്ടിരുന്നു. ജസ്റ്റിസ് ഷാക്കിറുള്ള ജാന്റെ നേതൃത്വത്തിലുള്ള മുന്നംഗ ബെഞ്ചിന്റേതാണ് വിധി. കേസിലെ ആറാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുമുണ്ട്.

2002 ല്‍ മീര്‍വാലയിലെ വില്ലേജ് കൗണ്‍സിലില്‍ വച്ചാണ് മുക്താര്‍ മായി കൂട്ടമാനഭംഗത്തിനിരയായത്. രാജ്യത്തെതന്നെ ഞെട്ടിച്ച ഈ സംഭവം അന്തര്‍ദേശീയ തലത്തിലും ശ്രദ്ധ നേടിയിരുന്നു. മുക്താറിന്റെ അനുജന് മാസ്‌റ്റോയി ഗോത്രത്തില്‍ പെട്ട സ്ത്രീയുമായി നിയവിരുദ്ധ ബന്ധമുണ്ടെന്നും അതിനുള്ള ശിക്ഷയാണിതെന്നും പറഞ്ഞായിരുന്നു പീഡനം. ഇയാളെ മൂന്ന് മാസ്റ്റോയി വംശജര്‍ തട്ടിക്കൊണ്ടുപോയതായും ഈ ആരോപണങ്ങള്‍ അതിനുള്ള മറയാണെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ ക്രൂരത വിളിച്ചുപറയാനും , ഇതിനെതിരെ നിയമപരമായി പോരാടാനും തയ്യാറായതോടെ മുക്താര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. മാനഭംഗത്തിനിരയാവുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് മുക്താര്‍ ഒരു പ്രചോദനമായി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഓരോ സ്‌ക്കൂളുകള്‍ വീതവും ഇവര്‍ നടത്തി.

സുപ്രീം കോടതി തീരുമാനം തന്നെ ഏറെ വിഷമിപ്പിച്ചെന്ന് മുക്താര്‍ പറഞ്ഞു. ഒരു കോടതിയിലും എനിക്ക് വിശ്വാസമില്ല. ലോകത്തുള്ള കോടതിയെക്കാള്‍ വലുതാണ് അല്ലാഹുവിന്റെ കോടതി. എനിക്കോ എന്റെ കുടുംബത്തിനോ എന്തെങ്കിലും പറ്റിയാല്‍ അതിനുത്തരവാദികള്‍ സുപ്രീംകോടതി ആയിരിക്കുമെന്നും വിധിയോട് പ്രതികരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

One Response to “മുക്താര്‍ മായി കൂട്ടബലാല്‍ത്സംഗക്കേസ്: അഞ്ച് പേരെ വെറുതെ വിട്ടു”

  1. Abdu samad

    പകിസ്തനല്ലേ എന്തും നടക്കും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.