തൃശൂര്‍: കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി പി വല്‍സലയെയും സംഗീതനാടക അക്കാദമി ചെയര്‍മാനായി ചലചിത്രനടന്‍ മുകേഷിനെയും തിരഞ്ഞെടുത്തു. സി എന്‍ കരുണാകരന്‍ ലളിതകലാ അക്കാദമി ചെയര്‍മാനായും പുരുഷന്‍ കടലുണ്ടി അക്കാദമിയുടെ സെക്രട്ടറിയായും സ്ഥാനത്തു തുടരും. കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന എം. മുകുന്ദന് പകരമായാണ് വത്സല പ്രസിഡന്റാകുന്നത്.

കവി പ്രഭാവര്‍മ്മയാണ് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്. തൃശ്ശൂര്‍ കലക്ടര്‍ ട്രഷററായിരിക്കും. മുകേഷിനൊപ്പം കെ എം രാഘവന്‍ നമ്പ്യാരെ സംഗീതനാടകഅക്കാദമി വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു. രാവുണ്ണിയാണ് സെക്രട്ടറി. ലളിതകലാഅക്കാദമിയില്‍ സാവിത്രി രാജീവന്‍ വൈസ് ചെയര്‍മാനാകും. സെക്രട്ടറി സത്യപാല്‍.

Subscribe Us: