തിരുവനന്തപുരം: നടന്‍ ദിലീപിനെ അനുകൂലിച്ചുള്ള നടന്‍ ശ്രീനിവാസന്റെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് നേരെ ചിലര്‍ നടത്തിയ കരിഓയില്‍ പ്രയോഗത്തെ അപലപിച്ച് നടനും എം.എല്‍.എയുമായ മുകേഷ്.

ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച റോളുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് നിരവധി ക്രീമുകള്‍ വെളുക്കാനായി ഉപയോഗിച്ച ആളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കരുതെന്നും മുകേഷ് പറഞ്ഞു.


Dont Miss ദിലീപിനെ ജയിലില്‍ പോയി കാണാന്‍ ആഗ്രഹമുള്ള പല നടിമാര്‍ക്കും കാണും; പോകാത്തത് ഭയംകൊണ്ട്; വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി


കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ആദരിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ശ്രീനിവാസന്റെ പേര് ഉണ്ടായിരുന്നെങ്കിലും ഇന്നലെ ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.

ഇന്നലെ രാവിലെയായിരുന്നു ശ്രീനിവാസന്റെ കൂത്തപറമ്പുള്ള വീടിന് നേരെ ചിലര്‍ കരിഓയില്‍ പ്രയോഗം നടത്തിയത്. വീടിന് മുന്നിലും ചുവരിലും മുറ്റത്തുമായിരുന്നു കരിഓയില്‍ ഒഴിച്ചത്. ഈ വീട്ടില്‍ ശ്രീനിവാസനും കുടുംബവും ഉണ്ടായിരുന്നില്ല.

അതേസമയം കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ തനിക്ക് പരാതിയൊന്നും ഇല്ലെന്നും മൊത്തമായി കരിഓയില്‍ ഒഴിച്ചിരുന്നെങ്കില്‍ പെയിന്റിങ് കൂലി ലാഭിക്കാമെന്നുമായിരുന്നു വിഷയത്തോടുള്ള ശ്രീനിവാസന്റെ പ്രതികരണം.