തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ്‌ചെയ്ത നടപടിയില്‍ ഏറെ ഞെട്ടലിലാണ് താനെന്ന് നടനും എം.എല്‍.എയുമായ മുകേഷ്.

ദിലീപ് കുറ്റക്കാരനാണെന്ന് കരുതിയിരുന്നില്ല. ഇങ്ങനെയൊന്നും ചിന്തിക്കുക പോലുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആരോപണ വിധേയകനാണ് താനെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അവര്‍ അങ്ങനെ പറയുമ്പോള്‍ വിശ്വസിച്ചുപോകും.

്അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ താന്‍ പ്രത്യേകമായി ആരേയും പിന്തുണച്ചിരുന്നില്ലെന്നും പള്‍സര്‍ സുനി ഇത്രയും വലിയ ക്രിമിനലാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മുകേഷ് പറയുന്നു.


Dont Miss സിനിമയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ നാണക്കേട് ; ഇത്തരക്കാരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്‌; ദിലീപിനെതിരെ മമ്മൂട്ടി


പള്‍സര്‍ സുനി ഒരു വര്‍ഷം മാത്രമാണ് തനിക്കൊപ്പം ഡ്രൈവറായി നിന്നിട്ടുള്ളത്. എന്നാല്‍ പിന്നീട് ഓവര്‍ സ്പീഡ് ആയതുകൊണ്ടാണ് അയാളെ ഒഴിവാക്കിയത്.

ആക്രമത്തിന് ഇരയായ നടിയെ വിളിച്ച് അന്ന് തന്നെ കാര്യങ്ങള്‍ തിരക്കിയിരുന്നു. പരാതിയോ ആശങ്കയോ ഉണ്ടെന്ന്‌ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് പറഞ്ഞത്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് അവര്‍ പറഞ്ഞതെന്നും മുകേഷ് പറയുന്നു.

ഇന്ന് രാവിലെ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. എന്തിനാണ് എന്റെ വീട്ടിലേക്ക് സംഘടനകള്‍ മാര്‍ച്ച് നടത്തുന്നതെന്ന്. സത്യത്തില്‍ അത് എന്തിനാണെന്ന് അറിയില്ലെന്നും മുകേഷ് പറയുന്നു.