Categories

മുകേഷ് അംബാനി ഐക്യരാഷ്ട്ര സഭാ പ്രത്യേക സമിതിയില്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ ബിസിനസ് ഭീമന്‍ മുകേഷ് അംബാനിക്ക് മറ്റൊരംഗീകാരം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഉള്‍പ്പടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള യു എന്നിന്റെ പ്രത്യേകസമിതിയിലേക്ക് മുകേഷ് അംബാനിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

മില്ലെനിയം ഡെവലെപ്പ്‌മെന്റ്‌സ് ഗോള്‍സ് എന്ന പ്രത്യേക സമിതിയിലാണ് മുകേഷ് ഇടംനേടിയിരിക്കുന്നത്. ഈ സമിതിയില്‍ ഇടംനേടുന്ന ഏകഇന്ത്യക്കാരനാണ് മുകേഷ് അംബാനി. ബംഗ്ലാദേശിലെ ‘പാവങ്ങളുടെ ബാങ്കര്‍ ‘ എന്നറിയപ്പെടുന്ന മുഹമ്മദ് യൂനസ്, ബില്‍ ഗേറ്റ്‌സ്, ടെഡ് ഡര്‍ണര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.