മുംബൈ: മുകേഷ് അംബാനി വീണ്ടും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. പുതിയ കൊട്ടാരമായ ‘ ആന്റില’ യിലേക്ക് താമസം മാറി ഒരുമാസം കഴിഞ്ഞപ്പോഴേക്കും 70 ലക്ഷത്തിന്റെ വൈദ്യുതിബില്ലാണ് മുകേഷിന്റെ കുടുംബത്തിന്റെ ലഭിച്ചിരിക്കുന്നത്.

ഇതോടെ മുംബൈയില്‍ ഏറ്റവുംവലിയ വീടും വൈദ്യുതിബില്ലും മുകേഷ് അംബാനിയുടെ പേരിലായി. 6,37,240 യൂണിറ്റാണ് ഒരുമാസത്തിനിടെ മുകേഷിന്റെ കുടുംബം ഉപയോഗിച്ചത്. 7000ത്തിലധികം സാധാരണ ഇന്ത്യന്‍ കുടുംബം ഉപയോഗിക്കുന്ന യൂണിറ്റാണ് മുകേഷിന്റെ കുടുംബം ഒറ്റമാസം കൊണ്ട് കത്തിച്ചുകളഞ്ഞത്.

ആദ്യംലഭിച്ച ബില്‍ ഇതിലും കൂടുതലായിരുന്നു. 48,354 രൂപയുടെ കിഴിവിനുശേഷമുള്ള തുകയാണ് 70 ലക്ഷം.