മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ ബാങ്ക് ഓഫ് അമേരിക്കയുടെ ഡയറക്ടറായി തിരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന അമേരിക്കക്കാരനല്ലാത്ത ആദ്യ ആളാണ് മുകേഷ്.

ആസ്തിയുടെ കാര്യത്തില്‍ അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കാണിത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്രമുഖം നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുകേഷ് അംബാനിയെ ഡയറക്ടറാക്കിയത്.

ഫോബ്‌സ് മാസികയുടെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യവസായിയാണ് മുകേഷ് അംബാനി. മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമാണ്.