ന്യുദല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേരളത്തില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുഹ്‌സിന കിദ്വായി. തിരഞ്ഞെടുപ്പാകുമ്പോള്‍ പരാതി ഉയരുക സ്വാഭാവികമാണെന്ന് അവര്‍ പറഞ്ഞു.

യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയോട് പ്രതികരിക്കുകയായിരുന്നു മൊഹ്‌സിന. യുവാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം കെ.പി.സി.സി നല്‍കിയിട്ടുണ്ട്. കെ.പി.സി.സിയുടെ നടപടിക്ക് ഹൈക്കാമാന്റിന്റെ അംഗീകാരവുമുണ്ടെന്ന് മൊഹ്‌സീന പറഞ്ഞു.