ഇസ്‌ലാമാബാദ്: പാക് ക്രിക്കറ്റ് താരം മുഹമ്മദ് യൂസുഫ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ സാന്നിധ്യം പാക് ക്രിക്കറ്റിന് ദോഷകരമാണെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിരമിക്കലെന്ന് യൂസുഫ് വ്യക്തമാക്കി. പാക് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു യൂസുഫ്.

‘ഞാന്‍ എല്ലായ്‌പോഴും എന്റെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ എന്റെ സാന്നിധ്യം ടീമിനെ അപകടപ്പെടുത്തുന്നുവെങ്കില്‍ ഞാന്‍ കളിക്കാനില്ല’- യൂസുഫ ്‌വ്യക്തമാക്കി. പാകിസ്ഥാന്‍ ടീമിന്റെകഴിഞ്ഞ ഓസ്‌ട്രേലിയ പര്യടനത്തിലെ ദയനീയ പരാജയത്തെ തുടര്‍ന്നാണ് പി സി ബി യൂസുഫിനെതിരെ തിരിഞ്ഞത്.