ന്യൂദല്‍ഹി: ന്യൂനപക്ഷാംഗമായതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ വേട്ടയാടുകയാണെന്നു പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്ക് പരാതിയുണ്ടെങ്കില്‍ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം മുഹമ്മദ് ഷാഫി ഖുറൈഷി.

ക്രൈസ്തവസഭകള്‍ക്കെതിരേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഉചിതമല്ല. മതപുരോഹിതര്‍ക്ക് വിശ്വാസികള്‍ക്കാവശ്യമുള്ള നിര്‍ദേശം നല്‍കാം. ഇടയലേഖനങ്ങള്‍ ഫത്‌വകളല്ല. ഇക്കാര്യത്തില്‍ സ്വമേധയാ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ 20 വര്‍ഷംകൊണ്ടു മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവന ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.