എഡിറ്റര്‍
എഡിറ്റര്‍
കോടിയേരി ബാലകൃഷ്ണന്‍ ദല്‍ഹിയില്‍ കാലും കുത്തും; നിശ്ചയിച്ച പരിപാടിയിലും പങ്കെടുക്കും: മുഹമ്മദ് റിയാസ്
എഡിറ്റര്‍
Monday 15th May 2017 4:28pm

ന്യൂദല്‍ഹി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദല്‍ഹിയില്‍ കാലും കുത്തുകയും നിശ്ചയിച്ച പരിപാടിയിലും പങ്കെടുക്കുകയും ചെയ്യുമെന്ന് ഡി.വൈ.എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്.

കോടിയേരി ബാലകൃഷ്ണനെ ദല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന യുവമോര്‍ച്ചയുടെ ഭീഷണിക്കെതിരെ പ്രതികരിക്കുകയായിരുന്നു റിയാസ്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.


Dont Miss ‘വിശന്നിട്ട് വയ്യേ..’; വിശന്നു വലഞ്ഞ പൈലറ്റ് ഹെലികോപ്റ്റര്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നില്‍ ഇറക്കി; വീഡിയോ


കണ്ണൂരില്‍ ബിജെപിക്കെതിരെ അക്രമം തുടര്‍ന്നാല്‍ കോടിയേരിക്കെതിരേ പ്രതിഷേധിക്കുമെന്ന് ദല്‍ഹി യുവമോര്‍ച്ച നേതാവ് സുനില്‍ യാദവ് വ്യക്തമാക്കിയിരുന്നു.

ബിജെപി ദല്‍ഹി കേരള ഹൗസിനുമുന്നില്‍ സംഘടിപ്പിച്ച യോഗത്തിലാണ് യുവമോര്‍ച്ച നേതാവ് ഭീഷണിയുയര്‍ത്തിയത്. കോടിയേരിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Advertisement