എഡിറ്റര്‍
എഡിറ്റര്‍
പിണറായിക്ക് ഇരട്ടച്ചങ്കല്ല, നൂറുചങ്കാണ്, ഇങ്ങനെയൊരു മുഖ്യമന്ത്രിയുള്ളതില്‍ നമുക്ക് അഭിമാനിക്കാം’ മുഖ്യമന്ത്രി പുകഴ്ത്തി സി.പി.ഐ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍
എഡിറ്റര്‍
Wednesday 31st May 2017 10:25am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സി.പി.ഐ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. കന്നുകാലികളെ കശാപ്പിനായി ചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ പുകഴ്ത്തിയാണ് മുഹമ്മദ് മുഹ്‌സിന്‍ രംഗത്തുവന്നിരിക്കുന്നത്.

‘സഖാവ് പിണറായി വിജയന് ഇരട്ടചങ്കല്ല, നൂറുചങ്കാണ്!’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ പ്രശംസിക്കുന്നത്.

‘കന്നുകാലി കശാപ്പ് നിരോധനം രാജ്യം മുഴുവനും ചര്‍ച്ചചെയ്യുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരേ ഒരു പേര് കേരള മുഖ്യമന്ത്രി സ: പിണറായി വിജയന്റേതാണ്. ‘ഞങ്ങളുടെ ഭക്ഷണക്രമം തീരുമാനിക്കുന്നത് ഡല്‍ഹിയില്‍ നിന്നോ, നാഗ്പൂരില്‍ നിന്നോ അല്ലെന്നുള്ള’ നമ്മുടെ മുഖ്യമന്ത്രിയുടെ വാക്കുകളാണ് ദേശീയ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞു നിന്നത്. ഈ ചങ്കൂറ്റമാണ് മോദി എന്നുകേട്ടാല്‍ ഓടി ഒളിക്കുന്ന മറ്റു രാഷ്ട്രീയക്കാരില്‍ നിന്ന്, നേതാക്കളില്‍ നിന്ന് പിണറായിയെ വ്യത്യസ്തനാക്കുന്നത്.’ മുഹ്‌സിന്‍ പറയുന്നു.


Must Read: പ്രഭാസൊന്നും ഒന്നുമല്ല; ‘സച്ചിന്‍’ സിനിമയ്ക്കായി ടെണ്ടുല്‍ക്കര്‍ വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം


‘ഗോവധ നിരോധനത്തെ ഏറ്റവും കൂടുതല്‍ അനുകൂലിക്കുകയും, ഇത് എന്തുവിലകൊടുത്തും നടപ്പാക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലൂടെ അധികാരത്തിലേറുകയുംചെയ്ത യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെവരെ, കേന്ദ്രത്തിന്റെ ‘കന്നുകാലി കശാപ്പ് നിരോധന നിയമത്തെ’ എതിര്‍ക്കാന്‍ തന്നോടൊപ്പം ക്ഷണിക്കാന്‍ പിണറായിയെ പ്രാപ്തനാക്കുന്നതും ഈ ചങ്കൂറ്റം തന്നെയാണ്.’ മുഹ്‌സിന്‍ അഭിപ്രായപ്പെട്ടു.

ഇങ്ങനെയൊരു മുഖ്യമന്ത്രിയുള്ളതില്‍ നമുക്ക് അഭിമാനിക്കാമെന്നും മുഹ്‌സിന്‍ പറയുന്നു.

‘നരേന്ദ്ര മോദി ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം കൊണ്ട് രാജ്യം ഭരിക്കുന്ന ഈ കാലത്ത്, ഈ മുഖ്യമന്ത്രി ഇരിക്കുന്ന സഭയില്‍ ഒരു സാമാജികനായി ഇരിക്കുന്നത് തന്നെ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Also Read: ‘അധമമായ പകയുടെ ആവിഷ്‌കാരമല്ല മാധ്യമപ്രവര്‍ത്തനം’: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി


 

Advertisement