Categories

സര്‍ക്കാരിന്റെയും മുഹമ്മദ് കമ്മിറ്റിയുടെയും അപ്പീല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: സ്വാശ്രയ എം.ബി.ബി.എസ് ഫീസ് നിര്‍ണയം തടഞ്ഞ സിംഗില്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും മുഹമ്മദ് കമ്മിറ്റിയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

സര്‍ക്കാരിന്റെയോ വിദ്യാര്‍ത്ഥികളുടേയും അപ്പീല്‍ ഇല്ലാതെ മുഹമ്മദ് കമ്മിറ്റിക്ക് തനിച്ച് അപ്പീല്‍ നല്‍കാനാകുമോ എന്ന കോടതി ചോദിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം അപ്പീല്‍ നല്‍കിയത്.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ നിശ്ചയിച്ച ഫീസ് ശരിയല്ലെങ്കില്‍ വസ്തുതകള്‍ പരിഗണിച്ച് അത് പുതുക്കി നിശ്ചയിക്കാന്‍ മുഹമ്മദ് കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സ്വാകാര്യ മാനേജ്‌മെന്റുകള്‍ ഫീസ് നിശ്ചയിച്ചതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കണമെന്ന് മുഹമ്മദ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മാനേജ്‌മെന്റുകള്‍ രേഖകള്‍ ഹാജാരാക്കാത്തതിനെ തുടര്‍ന്നാണ് കമ്മിറ്റി ഫീസ് പുതുക്കി നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.