കൊച്ചി: മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജിനെതിരെ മുഹമ്മദ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു.

അന്വേഷണത്തിനായി നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തില്‍ സത്യാവസ്ഥ ഉണ്ടെന്ന പ്രാഥമികവിലയിരുത്തലിന് ശേഷം ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.