കൊച്ചി: ആറ് സ്വാശ്രയമെഡിക്കല്‍ കോളേജുകളുടെ പി.ജി പ്രോസ്‌പെക്ടസും പ്രവശനം സംബന്ധിച്ച രേഖകളും ഹാജരാക്കണമെന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മറ്റി ആവശ്യപ്പെട്ടു. ഇതില്‍ വീഴ്ച്ചവരുത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കമ്മറ്റി അറിയിച്ചു.

തിരുവനന്തപുരം ഗോകുലം, പാലക്കാട് കരുണ, പെരിന്തല്‍മണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ, കണ്ണൂര്‍, പരിയാരം എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിലവില്‍ ക്രിസ്റ്റിയന്‍ മെഡിക്കല്‍ അസോസിയേഷന് കീഴിലുള്ള നാലു കോളേജുകള്‍ മാത്രമാണ് പ്രോസ്‌പെക്ടസും മറ്റ് വിവരങ്ങളും സമര്‍പ്പിച്ചിട്ടുള്ളത്.

നേരത്തേ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഉള്‍പ്പടെ എട്ട് മെഡിക്കല്‍ കോളേജുകള്‍ നടത്തിയ പി.ജി പ്രവേശനം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.