കൊച്ചി: സ്വാശ്രയ-പ്രൊഫഷണല്‍ ഡെന്റല്‍ കോളേജുകളിലേക്ക് മുഹമ്മദ് കമ്മിറ്റി നടത്തിയ പ്രവേശനപ്പരീക്ഷ മുഹമ്മദ് കമ്മിറ്റി റദ്ദാക്കി. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പരീക്ഷ നടത്തിയ മാനേജ്‌മെന്റുകള്‍ പത്തു ലക്ഷം രൂപ പിഴയടക്കണമെന്ന് മുഹമ്മദ് കമ്മിറ്റി ഉത്തരവിട്ടു.

മാനേജ്‌മെന്റുകള്‍ പരീക്ഷ നടത്തിയത് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഹമ്മദ് കമ്മിറ്റി മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസയച്ചിരുന്നു. ഇതിന് കൃത്യമായ വിശദീകരണം നല്‍കാത്തതിനാല്‍ പരീക്ഷ റദ്ദാക്കാന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.