ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അക്രം പാക് ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനാകുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്‌.

28 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയ- പാക്കിസ്ഥാന്‍ ടീമിനൊപ്പം അക്രമുമുണ്ടാകുമെന്ന് പി.സി.ബി അറിയിച്ചു.

Ads By Google

Subscribe Us:

ഒരു വര്‍ഷത്തേക്കാണ് അക്രമിന് കരാര്‍ നല്‍കിയിരിക്കുന്നത്.

സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ആക്വിബ് ജാവേദിന് പകരക്കാരനായാണ് അക്രം എത്തുന്നത്.

ഡേവ് വാട്‌മോറാണ് പാക് ടീമിന്റെ പ്രധാന പരിശീലകന്‍.

പരിശീലകന്‍ എന്ന നിലയില്‍ അക്രം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.സി.ബി അറിയിച്ചു.

1995 മുതല്‍ 2001 വരെ പാക്കിസ്ഥാന് വേണ്ടി കളിച്ച അക്രം 9 ടെസ്റ്റും 23 ഏകദിനവും കളിച്ചിട്ടുണ്ട്.