എഡിറ്റര്‍
എഡിറ്റര്‍
അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്‌ളക്‌സുകളും കവലകള്‍ തോറും സ്വീകരണവും വേണ്ട; ഇത് ആദ്യത്തെയും അവസാനത്തെയും സ്വീകരണമെന്ന് മുഹമ്മദ് റിയാസ്
എഡിറ്റര്‍
Tuesday 7th February 2017 10:27am

RIYAZ1


ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനു നല്‍കുന്ന ആദ്യത്തെയും അവസാനത്തെയും സ്വീകരണമാണിതെന്നും സ്വീകരണങ്ങളിലല്ല പ്രവര്‍ത്തനങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും റിയാസ്


കോഴിക്കോട്:ഫ്‌ളക്‌സുകളില്‍ ജീവിക്കുന്ന സംഘടനയായി ഡി.വൈ.എഫ്.ഐ മാറരുതെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. ദേശീയ പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം കോഴിക്കോട് സംഘടന പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനു നല്‍കുന്ന ആദ്യത്തെയും അവസാനത്തെയും സ്വീകരണമാണിതെന്നും സ്വീകരണങ്ങളിലല്ല പ്രവര്‍ത്തനങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മറുപടി പ്രസംഗത്തില്‍ റിയാസ് പറഞ്ഞു.


Must Read:‘പ്രതിഷേധിക്കുന്നവര്‍ നടപടി നേരിടേണ്ടിവരും’: അരുണ്‍ ജെയ്റ്റിലിയുടെ ചില നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച തൊഴിലാളി സംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ഭീഷണി


അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്‌ളക്‌സുകളും കവലകള്‍ തോറും സ്വീകരണവും വേണ്ട. കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇന്നുമുതല്‍ ഇറങ്ങണമെന്നും റിയാസ് ആവശ്യപ്പെട്ടു.

മുഹമ്മദ് റിയാസിന് കോഴിക്കോട് ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. വൈകുന്നേരം റെയില്‍വേ സ്റ്റേഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ നേതാക്കളും ചേര്‍ന്ന് റിയാസിനെ സ്വീകരിച്ചു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.കെ സജീഷ്, സെക്രട്ടറി പി. നിഖില്‍ തുടങ്ങിയവര്‍ ഹാരമണിയിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം.

നിരവധി യുവതീയുവാക്കളാണ് അഭിവാദ്യമര്‍പ്പിക്കാനായി ബാനറുകളും ബോര്‍ഡുകളുമായി എത്തിയത്. ബാര്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നാലാം പ്ലാറ്റ്‌ഫോമില്‍ നിന്നും പ്രകടനമായി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് നല്‍കിയ സ്വീകരണ വേദിയിലെത്തുകയായിരുന്നു.

ഫോട്ടോ കടപ്പാട്: ദേശാഭിമാനി

Advertisement