ട്യൂണിസ്: തിരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയം വിടുമെന്നു ട്യൂണിഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് ഗനൗഷി. ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് പ്രസിഡന്റ് ബെന്‍ അലി സൗദിയിലേക്ക് പലായനം ചെയ്തതിനെ തുടര്‍ന്നാണ് ഗനൗഷിയുടെ നേതൃത്വത്തില്‍ പുതിയ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചത്. ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

സമീപഭാവിയില്‍ തന്നെ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നാണ് ഗനൗഷി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബെന്‍ അലി രാജ്യം നാടുവിട്ടെങ്കിലും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ എല്ലാവരും സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ടു ജനങ്ങള്‍ പ്രക്ഷോഭം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ബെന്‍ അലിയുടെ അടുത്ത അനുയായി കൂടിയായ ഗനൗഷി രാഷ്ട്രീയം വിടാനൊരുങ്ങുന്നതായി പ്രഖ്യാപിച്ചത്.