ദുബൈ: പ്രശസ്തമായ ആറാട്ടുപുഴ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ ദുബൈ സൂപ്പര്‍ 94.7 എഫ്.എമ്മിലെ ക്രിയേറ്റീവ് ആയി ജോലി ചെയ്യുന്ന മുഹാദ് വെമ്പായം ഏറ്റവും മികച്ച നാടകകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ തിരുവനന്തപുരം മലയാള നാടകവേദി അവതരിപ്പിച്ച ‘ കാഴ്ചക്കാരുടെ ശ്രദ്ധക്ക് എന്ന നാടകത്തിന്റെ രചനക്കാണ് മുഹാദിന് പുരസ്‌കാരം.

നാട്ടില്‍ ഒരു ഡസനോളം പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുള്ള മുഹാദ് രണ്ടുമാസം മുമ്പാണ് റേഡിയോ ഏഷ്യ നെറ്റ് വര്‍ക്കിലെ സൂപ്പര്‍ എഫ്.എംല്‍ ജോലിയില്‍ പ്രവേശിച്ചത്. കേരളത്തില്‍ 25 ല്‍ അധികം മിമിക്‌സ് സമിതികള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയിട്ടുള്ള മുഹാദ് തമിഴ് ടി.വി സീരിയലും രചിച്ചിട്ടുണ്ട്.

ദുബൈയിലെ ഫോണ്‍ നമ്പര്‍: 055 340 1254