എഡിറ്റര്‍
എഡിറ്റര്‍
മുഗള്‍ രാജവംശം നമ്മുടെ പൂര്‍വ്വികരല്ല; അവര്‍ കൊള്ളക്കാരാണ്; മുഗള്‍ വംശത്തെ അധിക്ഷേപിച്ച് യു.പി ഉപ മുഖ്യമന്ത്രി
എഡിറ്റര്‍
Tuesday 12th September 2017 6:49pm

 

ലഖ്‌നൗ: മുഗള്‍ രാജവംശത്തെ അധിക്ഷേപിച്ച് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. മുഗള്‍ വംശജരെ ഇന്ത്യയുടെ പൂര്‍വ്വികരായി കാണാന്‍ കഴിയില്ലെന്നും അവര്‍ കൊള്ളക്കാരാണെന്നും ദിനേശ് ശര്‍മ പറഞ്ഞു. ആജ് തക് അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.


Also Read: ‘ക്യാമ്പസുകളില്‍ ഒതുങ്ങുന്നില്ല രാജസ്ഥാനിലെ തെരുവുകളിലും ചെങ്കൊടി പാറുന്നു’; പുത്തനുണര്‍വ്വുമായി സി.പി.ഐ.എം രാജസ്ഥാന്‍ ഘടകം


മുഗള്‍ വംശം കൊള്ളക്കാരുടേതാണെന്ന് പറഞ്ഞ മന്ത്രി അവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ എല്ലാ മതവിഭാഗക്കാര്‍ക്കും തുല്യ ബഹുമാനം ലഭിക്കുമെങ്കിലും പാകിസ്താന്‍-താലിബാന്‍ സംസ്‌കാരത്തിന് യു.പിയില്‍ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആധുനിക ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സിലബസ് സ്‌കൂളുകളില്‍ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ സുരക്ഷിതത്വമില്ലായ്മയും അരക്ഷിതാവസ്ഥയും അനുഭവിക്കുകയാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഈ പ്രസ്താവനയെ വിമര്‍ശിച്ചും ശര്‍മ രംഗത്തെത്തിയിരുന്നു.


Dont Miss: മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപ്പെടും; നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഭരണാധികാരിയുടെ കീഴില്‍ അനീതിക്ക് ഇടമുണ്ടാവില്ലെന്ന വിശ്വാസം ഉള്ളിടത്തോളം കാലം: ആഷിഖ് അബു


ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും വേര്‍തിരിച്ച് കാണുന്നവരല്ല എന്നായിരുന്നു മുന്‍ ഉപരാഷ്ട്രപതിയുടെ പ്രസ്താവനയെക്കുറിച്ച് ശര്‍മ്മയുടെ പ്രതികരണം. നേരത്തെ ഉത്തര്‍പ്രദേശിലെ മുഗള്‍ സാരാഭായ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ദീന്‍ ദയാല്‍ ഉപാധ്യായി എന്നാക്കി മാറ്റാനും ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഗള്‍ വംശത്തെ അധിക്ഷേപിച്ച് ഉപമുഖ്യമന്ത്രി രംഗത്തെത്തിയത്.

Advertisement