കെയ്‌റോ:സ്ഥാനമൊഴിഞ്ഞ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെയും രണ്ടുമക്കളുടെയും വിചാരണ ഓഗസ്റ്റ് 3 ന് നടത്തുമെന്ന് പബ്ലിക് പ്രോസിക്യൂട്ടറായ സയീദ് അറിയിച്ചു.

ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് ഫെബ്രുവരിയിലാണ് സ്ഥാനമൊഴിഞ്ഞ മുബാറകിനെയും മന്ത്രിമാരെയും ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.

അധികാരത്തിലിരുന്ന സമയത്ത് അനധികൃതമായി സ്വത്തുസമ്പാദിച്ചതിന്റെ പേരിലായിരുന്നു മുബാറക്കിന്റെ ഭാര്യയെയും മക്കളെയും കസ്റ്റഡിയിലെടുത്തത്.

മുബാറകിന്റെ വിചാരണ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അസുഖംകാരണം മാറ്റിവെയ്ക്കുകയായിരുന്നു.

മുബാറക്കിനെതിരായുള്ള കുറ്റംതെളിഞ്ഞാല്‍ വധശി്ക്ഷ നല്‍കേണ്ടിവരുമെന്ന് ഈജിപ്ഷ്യന്‍ നിയമമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.