എഡിറ്റര്‍
എഡിറ്റര്‍
ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇനി പാര്‍ട്ടിയിലുണ്ടാവില്ല; ബി.ജെ.പി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് എം.ടി രമേശ്
എഡിറ്റര്‍
Saturday 22nd July 2017 3:27pm

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍  ഇനി പാര്‍ട്ടിയിലുണ്ടാവില്ലെന്ന് ബി.ജെ.പി നതോവ് എം.ടി രമേശ്.

എ.കെ.നസീറിനെ കൂടാതെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ വേറെ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും പറഞ്ഞ എം.ടി രമേശ് താന്‍ നിരപരാധിയാണെന്ന് പറഞ്ഞ്പൊ ട്ടിക്കരയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Dont Miss ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി സൈന്യം പൊലീസുകാരെ മര്‍ദ്ദിച്ചു


മെഡിക്കല്‍ കോളേജ് കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് എം.ടി രമേശ് വികാരാധീനനായത്. തന്നെ ലക്ഷ്യം വച്ച് ഉന്നത ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും എം ടി.രമേശ് ആവശ്യപ്പെട്ടു.

അതേസമയം എ.കെ.നസീര്‍ വഴിയാണ് അന്വേഷണറിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഏത് രീതിയിലുള്ള നടപടിയാണ് വേണ്ടതെന്ന കാര്യം പാര്‍ട്ടി നേതൃയോഗത്തില്‍ തീരുമാനിക്കും.

നേരത്തെ അന്വേഷണ കമ്മീഷനെ നിയമിക്കുന്ന കാര്യം നേതാക്കളെ അറിയിക്കാത്തതിന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അതീവരഹസ്യമായി സൂക്ഷിക്കേണ്ട കാര്യമായതിനാലാണ് ഇക്കാര്യം കൂടുതല്‍ ചര്‍ച്ചയാക്കാതിരുന്നതെന്ന് കുമ്മനം യോഗത്തെ അറിയിച്ചു. കോര്‍കമ്മിറ്റി പൂര്‍ത്തിയാക്കിയ ശേഷം ബിജെപി നേതൃയോഗമാണ് ഇപ്പോള്‍ നടക്കുന്നത്.

പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം ബി.എല്‍.സന്തോഷും എച്ച്.രാജയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Advertisement