മലപ്പുറം: മലപ്പുറത്ത് തങ്ങള്‍ ദുര്‍ബലാരാണെന്നും പാത്രത്തിലുള്ളത് മാത്രമല്ലേ എടുക്കാന്‍ സാധിക്കൂവെന്നും ബി.ജെ.പി നേതാവ് എം.ടി രമേശ്. മലപ്പുറത്ത് ബി.ജെ.പി പുറകോട്ട് പോയെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Dont Miss 2017ല്‍ ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയെ കണ്ടെത്താനുള്ള ടൈം റീഡേഴ്‌സ് പോളില്‍ മോദിയ്ക്ക് കിട്ടിയത് 0% വോട്ട് 


വലിയ തോതിലല്ലെങ്കിലും ഒരടിയെങ്കിലും മുന്‍പോട്ട് വെക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. സംഘടനാപരമായ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടാണ് തങ്ങള്‍ മത്സരത്തെ നേരിട്ടത്. മുസ്‌ലീം ജനസ്വാധീനമുള്ള മണ്ഡലത്തില്‍ ഒരു ചുവട് മുന്നോട്ട് വെക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസമാണെന്നും എം.ടി രമേശ് പറഞ്ഞു.

2014 ല്‍ തങ്ങള്‍ വലിയ മുന്നേറ്റമുണ്ടാക്കിയപ്പോഴും മലപ്പുറത്ത് താരതമ്യേന നേട്ടം കുറവായിരുന്നു. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷത്തെ ഗ്രാഫ് എടുത്ത് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും.

രണ്ട് പ്രബലമുന്നണികള്‍ക്കിടയില്‍ നിന്നുകൊണ്ട് ഞങ്ങള്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്താണെന്നും മലപ്പുറത്തെ ബി.ജെ.പി എന്താണെന്നും തങ്ങള്‍ക്ക് അറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ അനുപാതവുമായി ഈ തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യേണ്ടെന്നും എം.ടി രമേശ് പറയുന്നു.