എഡിറ്റര്‍
എഡിറ്റര്‍
പത്തനംതിട്ടയില്‍ എം.ടി രമേശ് ബി.ജെ.പി സ്ഥാനാര്‍ത്ഥി
എഡിറ്റര്‍
Thursday 13th March 2014 4:11pm

mt-ramesh

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റില്‍ എം.ടി രമേശ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. ബി.ജെ.പി ദേശീയ നേതൃത്വമാണ് രമേശിനെ സ്ഥാനാര്‍ത്ഥി
യാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നേരത്തെയുള്ള തീരുമാനം. എന്നാല്‍ കണ്ണന്താനത്തിനെതിരേ പ്രാദേശികമായി ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ തേടാന്‍ ബി.ജെ.പി തീരുമാനിച്ചത്.

മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയെ കണ്ണന്താനത്തിനു പകരം പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സംസ്ഥാന നേതൃത്തിന്റെ ശ്രമം. ജില്ലാ നേതൃത്വത്തിന് പക്ഷേ ശ്രീധരന്‍ പിള്ളയോട് താല്‍പര്യമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിയായി രമേശിനെ തീരുമാനിച്ചത്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുടെ സീറ്റ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. സീറ്റ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കേന്ദ്ര കമ്മിറ്റി ഇപ്പോള്‍ യോഗം ചേരുന്നുണ്ട്.

പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ സീറ്റ് സംബന്ധിച്ച തര്‍ക്കവും ഇന്ന് ചര്‍ച്ച ചെയ്യും. ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 150 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്നു തീരുമാനിക്കുക. വിവിധ സംസ്ഥാനങ്ങളിലെ 106 സ്ഥാനാര്‍ത്ഥികളുടെ പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു.

Advertisement