കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി എം.ടിയുടെ തിരക്കഥയിലൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര് മഹാഭാരതമെന്നല്ലെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ബി.ആര്‍ ഷെട്ടിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചിത്രം ‘രണ്ടാമുഴം” എന്ന പേരിലായിരിക്കും കേരളത്തിലെത്തുക.


Also read അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയ വിവാഹം കഴിക്കുന്നത് മതം മാറ്റാനെന്നു പറയുന്നവര്‍ കണ്ടു പഠിക്കണം അന്‍ഷിദയെയും ഗൗതമിനെയും


എന്നാല്‍ ഇത് കൊണ്ടല്ല പേരുമാറ്റുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ‘സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെന്ന് സാമാന്യവല്‍ക്കരിക്കേണ്ടതില്ല. സിനിമക്കെതിരെ വന്ന പ്രതിഷേധം നാമമാത്രമാണ്. ആ പ്രതിഷേധങ്ങള്‍ കണക്കിലെടുത്തു കൊണ്ടല്ല പേരുമാറ്റുന്നത്’ സംവിധായകന്‍ വി.എ ശ്രീകുമാര്‍ പറഞ്ഞു.


Dont miss പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ യു.പിയിലെ പൊലീസ് സ്റ്റേഷനില്‍ ലൈംഗികാതിക്രമം; വീഡിയോ


‘മറ്റു ഭാഷകളില്‍ പല പേരുകളിലാണ് രണ്ടാമൂഴം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മലയാളം ഒഴികെയുള്ള ഭാഷകളില്‍ ചിത്രം മഹാഭാരതം എന്ന പേരിലാവും എത്തുക’ ശ്രീകുമാര്‍ വ്യക്തമാക്കി. ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന് പേരിടുന്നതെന്ന് നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടിയും പറഞ്ഞു.